താമരശ്ശേരി:ത്യാഗത്തിൻ്റേയും സാഹോദര്യത്തിൻ്റയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്ന് നൽകുന്ന പെരുന്നാൾ പരസ്പരമുള്ള പങ്കു വെക്കലിൻ്റെ ഏറ്റവും വലിയ മാതൃകയാണെന്ന് താമരശ്ശേരി രൂപത ചാൻസിലർ ഫാദർ സുബിൻ കവളക്കാട്ട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി താമരശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
എല്ലാ ആഘോഷങ്ങളുടെയും അടിസ്ഥാനം ഇത്തരം പങ്കുവെക്കലാണെന്നും അദ്ധേഹം പറഞ്ഞു.വി.പി.ബഷീർ മൗലവി ഈദ് സന്ദേശം നൽകി. മർദ്ദിതരോടും അരിക് വൽകരിക്കപ്പെട്ടവരോടുമുള്ള ഐക്യദാർഢ്യമാണ് ഓരോ പെരുന്നാളുകളും നൽകുന്ന സന്ദേശമെന്ന് അദ്ധേഹം പറഞ്ഞു. എംഎ മുഹമ്മദ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഗിരീഷ് കുമാർ, സി.കെ വേണുഗോപാൽ, അഡ്വ.ജോസഫ് മാത്യു,പി.ഉല്ലാസ് കുമാർ, അഡ്വ.ബെന്നി ജോസഫ്, രാജഗോപാലൻ മാസ്റ്റർ, രാജേഷ് കോരങ്ങാട്, ജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.എ.ടി.നജീബ് സ്വാഗതവും ടി.അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു.