Trending

മങ്ങാട് നിയന്ത്രണം വിട്ട കാർബൈക്കിൽ ഇടിച്ച് മറിഞ്ഞു.

ഓമശ്ശേരി: മങ്ങാട് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്.ബൈക്ക് യാത്രികനും, കാർ യാത്രക്കാരനുമാണ് പരുക്കേറ്റത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനായ കൊയിലാണ്ടി മായപ്പുറത്ത് അശ്വിൻ പ്രകാശ് (25)നും കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി കല്ലിടുക്കിൽ സാലാഹുദ്ദീനുമാണ് പരുക്കേറ്റത്.കാർ താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു.

റോഡിൽ രൂപപ്പെട്ട കുഴിയിൽ ചാടി നിയന്ത്രണം വിട്ട കാറിനു മുന്നിലേക്ക് വന്ന സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്നു രാവിലെയായിരുന്നു അപകടം.
റോഡ് താഴ്ന്നു
പോയതിനെ തുടർന്ന്  കൊയിലാണ്ടി -താമരശ്ശേരി ' എടവണ്ണ റോഡിൽ അപകടങ്ങൾ പതിവാണ്. ഇന്ന് അപകടമുണ്ടായതിൻ്റെ സമീപം മുടൂരിൽ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിച്ച് ഓമശ്ശേരി സ്വദേശി മരണപ്പെട്ടിരുന്നു. 

Post a Comment

Previous Post Next Post