കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരണപ്പെട്ടു. കുന്ദമംഗലം കളരിക്കണ്ടി എറോ ചുടല വീട്ടിൽ ബാബു (46) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഉത്സവ സ്ഥലത്തുനിന്ന് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം.
മർദ്ദനത്തിന് ശേഷം വീട്ടിലെത്തിയ യുവാവിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സംഭവത്തിൽ കുന്ദമംഗലംപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.