കൊടുവള്ളി: നെല്ലാംങ്കണ്ടിയിൽ കാറും, ബൈക്കും കൂട്ടിയിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ വട്ടപ്പാറ നൗഷാദ് (42), സജിന (38) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്.പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.