ബംഗളൂരു:മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയാളികളായ യാത്രക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ(22), റഫീസ്(45), റഷീദ്(45), മാഹി സ്വദേശി സാക്കിർ(27) എന്നിവരാണ് മരിച്ചത്. ചന്നപ്പട്ടണയ്ക്കു സമീപം പുലർച്ചെ 3 മണിയോടെയാണ് അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിൻ്റെ മുൻവശം പൂർണമായും തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലാണ് അപകടം