Trending

​ഫറോക്കിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം​.



​ഫറോക്ക്: കോഴിക്കോട് ഫറോക്ക് കോളേജ് - അഴിഞ്ഞിലം റോഡിൽ വീണ്ടും നടുക്കുന്ന വാഹനാപകടം. അഴിഞ്ഞിലം ബെൻസ് ഷോറൂമിന് മുൻവശത്തായി നിയന്ത്രണം വിട്ട സ്വകാര്യ ബസ്  വീടിന്റെ ചുറ്റു മതിൽ ഇടിച്ചു തകർത്ത് മുകളിലേക്ക് ഉയർന്നു . 


ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച ഈ അപകടം നടന്നത്.
​ദിവസത്തെ ആദ്യ ട്രിപ്പ് എടുക്കുന്നതിനായി പോകുന്ന വഴിക്കായതിനാൽ അപകട സമയത്ത് ബസ്സിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.

 അതിനാൽ ഒരു വലിയ ദുരന്തമാണ് ഒഴിവായത്. തിരക്കേറിയ സമയത്തായിരുന്നു ഈ അപകടമെങ്കിൽ വലിയ ജീവഹാനി സംഭവിക്കുമായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
​ബസ് ഇടിച്ച് വീടിന്റെ മതിൽ പൂർണ്ണമായും തകർന്നു. ബസ്സിന്റെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അമിതവേഗതയാണോ അതോ ബസ്സിന്റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ഈ റോഡിൽ മുൻപും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നാട്ടുകാർ വലിയ ആശങ്കയിലാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post