കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.കോഴിക്കോട് കൺട്രോൾ റൂം ഉദ്യോഗസ്ഥനായ പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുലിനെയാണ് റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ പുലർച്ചെ കണ്ടെത്തിയത്.
മരണ കാരണം സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം, വാഹന വിൽപ്പന ഇടപാടുകൾ ഇദ്ദേഹം നടത്തി വരുന്നതായി പറയുന്നുണ്ട്.