Trending

ഫ്രഷ്ക്കട്ട് സമരം;ഒരാൾ കൂടി അറസ്റ്റിൽ

താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ ഫാക്ടറിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് കേസുകളിൽ പ്രതിയായ കുടുക്കിൽ ഉമ്മരം അരേറ്റക്കുന്ന് അജ്മലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ വർഷം സപ്തംബർ 20ന് ഫാക്ടറിക്ക് മുന്നിൽ വെച്ച് പ്ലാൻ്റ് മാനേജരായ ഷാലുവിനെ മാരക ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി എന്ന കേസിലും, ജൂലായ് മാസം 20 ന് ഫാക്ടറിക്ക് സമീപം റോഡ് തടസ്സപ്പെടുത്തി എന്ന കേസിലുമാണ് അറസ്റ്റു ചെയ്തതത്. ഫാക്ടറിക്ക് നേരെ നടന്ന സമരവും, അക്രമവുമായി ബന്ധപ്പെട്ട് 45 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post