കോഴിക്കോട്. 2024 വർഷത്തെ കേരള സംസ്ഥാന ഫോക് ലോർ അക്കാദമി യുവപ്രതിഭാ പുരസ്കാരത്തിന് ഫസൽ കൊടുവള്ളി അർഹനായി. മാപ്പിള സാഹിത്യം,രചന സംഗീതം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത് നിരവധി വർഷങ്ങളായി മാപ്പിള കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഫസൽ
പഠന കാലം തൊട്ട്
നിരവധി കവിതകൾക്കും മത്സരമാപ്പിളപ്പാട്ടുകൾ, മാപ്പിളപ്പാട്ട്
ആൽബം ഗാനങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്, മൗനാക്ഷരങ്ങൾ എന്ന സിനിമയിലെ സ്നേഹത്തിൻ എന്ന ഗാനമടക്കം,
മലയാളത്തിലെ ഏറെക്കുറെ ഗായികാ ഗായകൻമാരും രചനകൾ പാടിയിട്ടുണ്ട്. വിളയിൽ ഫസീല പാടിയ പെരുന്നാളമ്പിളി,
നടൻവിനോദ് കോവൂർ പാടിയ കൊറോണപ്പാട്ട്,
കണ്ണൂർ ശരീഫ് പാടിയ കൊലുസ്,
ഈ സമയവും കടന്നു പോകും എന്ന പേരിൽ കവിതകൾ
ഗഫൂർ എം ഖയാമിൻ്റെ താമരച്ചേരി,
കണ്ണൂർ മമ്മലിയുടെ തിരുവോണപ്പൂവേ,എന്നിവ ശ്രദ്ധേയമാണ്.
2010 വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ രചന കൊണ്ട് നിറ സാനിധ്യമാണ് ഇദ്ദേഹത്തിൻ്റെ മാപ്പിളപ്പാട്ടുകൾ. തനത് മാപ്പിളപ്പാട്ടുകളായ,
യൂസുഫ് ബിസ്സയിലെ ചിന്താരച്ചെങ്കതിർ,
വെള്ളപ്പൊക്ക മാല യിലെ ... പകയാലെ,
ബദർ ഖസീദയിലെ തങ്കത്തേൻ തിരു നബി, സീറത്തു ഫാത്തിമ സഹ്റയിലെ അലിയാരെ, വാരിയൻ കുന്നത്ത് ചരിത്രത്തിലെ ,വാരിയൻ കുന്നത്ത് ഹാജി,
വെടിയുണ്ട തുളച്ചൊരു നെഞ്ചിടമേ, പൂക്കോട്ടുർ പടയിലെ
തൊളളായിരുത്തിരുപത്തൊന്നിൽ,
ഖദീജത്ത് സബീനയിലെ
ബിവിഖദീജത്തരുൾ നാരി, ആറ്റലിന്നേറ്റം പ്രിയതോഴി,മലബാർ ലഹളയിലെ പുറപ്പെട്ടെപൊളുതതിൽ,
ഹാജറാ ചരിതത്തിലെ എണ്ട് നണ്ട്,
ഉഹ്ദ് സബീനയിലെ
"ഖിസ മൊളിന്തകമേ തിങ്കും അതൃപ്പമതേ...
പൂക്കോട്ടൂർ ഒളിപ്പോർ ചരിതം പ്രതിപാദിക്കുന്ന "പുറപ്പെട്ടെപൊളുതതിൽ ശബാബുകൾ ശുജായികൾ "
വാരിയൻ കുന്നത്ത് ചരിതത്തിലെ
"വാരിയം കുന്നത്ത് ഹാജി ബീരരായ് കുതിത്ത വാജി... "
ഖദീജ ബീവിയുടെ മംഗല മാലയായ..
"ബീവി ഖദീജത്തരുൾ നാരി മനാമിൽ ",
ചെമ്മലർ നബി
ഹാജറാ സീറയിലെ "എണ്ട് നണ്ട് പെണ്ടിവൾ നൂണ്ട് മോണ്ട് മക്കാ " ബദർ ഖസിദയിലെ ബദറപ്പട ബെമ്പിടും, ഉഹ്ദ് സബീനയിലെ ബന്താറപ്പെണ്ടുക്ക, ബദർ, ബെഞ്ചക്കളം,
ഖർബ്ബല ഖിസയിലെ കർബ്ബല രണാങ്കണത്തിൻ,
തുടങ്ങി'
പോയ വർഷങ്ങളിൽ മാറ്റുരച്ച മികച്ച ഒട്ടേറെ പാട്ടുകൾ ഫസലിൻ്റേ രചനകളാണ്.
കൊടുവള്ളി വലിയപറമ്പ സ്കൂളിലെ അധ്യാപകനായ ഫസൽ
അഞ്ഞൂറിലധികം തിരഞ്ഞെടുപ്പ് ഗാനങ്ങളും താരാട്ട് പാട്ടുകളും എഴുതിയിട്ടുണ്ട്.
കൊടുവള്ളി വലിയപറമ്പ എ.എം യു പി സ്കൂളിലെ അധ്യാപകനായ ഫസൽ
കോഴിക്കോട്
ആകാശവാണിയിലെ കാഷ്വൽ അനൗണസർ, പ്രോഗ്രാം അവതാരകൻ കൂടിയാണ്. ചെറുവാടി ചിന്ത് ചരിത്ര സിനിമയിൽ അധികാരി ഉണ്ണീനായി അഭിനയിച്ചിട്ടുണ്ട്.