മുക്കം- അമേരിക്കയും, ഇസ്രാഈലും ലോക സമാധാനത്തിന് ഭംഗം സൃഷ്ട്ടിച്ച് കൊണ്ട് നടത്തുന്ന അധിനിവേശത്തിനും, യുദ്ധത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പശ്ചിമേഷ്യയെ വൻ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സയണിസ്റ്റ് അമേരിക്കൻ ഗൂഢാലോചനക്കെതിരെയും , നിരപരാധികളായ കുരുന്നുകളെയും സ്ത്രീകളെയും ഉൾപ്പെടെയുള്ള തദ്ദേശീയരെ ലക്ഷ്യമിട്ടുള്ള വംശഹത്യക്കെതിരെ മാർച്ചിൽ ശക്തമായ പ്രതിഷേധമിരമ്പി. നോർത്ത് കാരശ്ശേരിയിൽ നിന്നും ആരംഭിച്ച മാർച്ച് മുക്കത്ത് സമാപിച്ചു. മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു . മാർച്ചിന് പി കെ നംഷീദ്, ഷെരീഫ് വെണ്ണക്കോട് ,എം ടി മുഹ്സിൻ, യാസർ പൂളപ്പൊയിൽ, ഷാജു റഹ്മാൻ, വി.കെ ഷംനാദ്, ജാസിം കൊടിയത്തൂർ, സിറാജുൽ ഹഖ്, ശുഹൈബ് മലപുറം, മിഥ്ലാജ്, കെ.വി നിയാസ്, കെ.സി ശിഹാബ്, ജിഹാദ് തറോൽ, മുനീർ തേക്കും കുറ്റി,ഹർഷിദ് നൂറാംതോട്, അർഷാദ്,പി.കെ ആലി, അൻവർ, കമറു കക്കാട്, റഷീദ് എൻ എ,
ഷാഹിർ എൻ എം,
ജലീൽ കൂടരഞ്ഞി നേതൃത്വം നൽകി
മുക്കത്ത് നടന്ന സമാപന യോഗത്തിൽ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എംടി സൈദ് ഫസൽ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ പി സുനീർ ,ജലീൽ കൊടിയത്തൂർ , ഷംസീർ പോത്താറ്റിൽ , റാഫി മുണ്ടുപാറ,ഗഫൂർ കല്ലുരുട്ടി,സലാം തേക്കും കുറ്റി, ഷാബൂസ് അഹമ്മദ്, ദാവൂദ് മുത്താലം, മുജീബ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.