ഉള്ള്യേരി: മാമ്പൊയിൽ സ്വദേശി പെൺകുട്ടിയെ കാണാതായതായി വീട്ടുകാർ അത്തോളി പെലീസിൽ പരാതി നൽകി. സിറാജിന്റെ മകൾ സിയഹന്നയെയാണ് കാണാതായത്.
ഇന്ന് രാവിലെ 6 മണി മുതലാണ് കുട്ടിയെ കാണാതായതായി വീട്ടുകാർ പറയുന്നത്. പെൺകുട്ടി ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻററി സ്‌കൂളിൽ ഇന്നലെ വരെ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. ചുരിദാറാണ് വേഷം, കറുത്ത ഷാളുണ്ട്. വെളുത്ത ബാഗും കയ്യിലുണ്ട്. അത്തോളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..