Trending

താമരശ്ശേരിയിൽ ഫയർസ്റ്റേഷൻ കൊണ്ടുവരും. സലീം മടവൂർ

കൊടുവള്ളി: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ താമരശ്ശേരിയിൽ ഫയർസ്റ്റേഷൻ കൊണ്ടുവരുമെന്ന് കൊടുവള്ളി മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി സലീം മടവൂർ പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കൂടുതൽ തുക ലഭ്യമാക്കുമെന്നും, പുല്ലാഞ്ഞിമേടിലെ വ്യവസായ പാർക്ക് പ്രവർത്തനസജ്ജമാക്കുമെന്നും, കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുണ്ടാവുമെന്നും, താമരശ്ശേരി ട്രഷറി, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവക്ക് അയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും സമീപ മണ്ഡലങ്ങളിലേതിനു തുല്യമായി റോഡുകൾ വികസിപ്പിക്കുമെന്നും, നരിക്കുനിയിൽ ബൈപ്പാസ് നിർമ്മിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും മടക്കം നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും സലീം മടവൂർ പറഞ്ഞു.കൊടുവള്ളി മണ്ഡലത്തിലെ മാധ്യമ പ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിലാണ് സലീം മടവൂർ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post