താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് രണ്ടര കോടി രൂപ നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് താമരശ്ശേരി, കട്ടപ്പാറ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മുൻ എം.എൽ എ .വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ കമ്മറ്റി ചെയർമാൻമാരായ പി.പി അബ്ദുൽ ഗഫൂർ, ഷാഹിം ഹാജി, കാവ്യ വി.ആർ, ജംഷീന വി.കെ, സുഫീറ .പിഎസ്, നസീറഷരീഫ്, മെമ്പർമാരായ അബ്ദുൽ റഷീദ്,ഖദീജ സത്താർ, ഷീജ ദിലീപ്, പി.എ.അനിൽ , ആസാദ് കാരാടി, ഹബീബുറഹ്മാൻ, കോയ.വി.കെ. തുടങ്ങിയവർ സംസാരിച്ചു.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
byT News
•
0