താമരശ്ശേരി: എം.ഇ.എസ്. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഐ.ലെ കമ്യൂണിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ഭിന്നശേഷി സഹോദരങ്ങൾക്കായി
റമദാൻ റിലീഫ് കിറ്റ് - പുതുവസ്ത്ര വിതരണം സംഘടിപ്പിച്ചു. പരിപാടി എം.ഇ.എസ്.
യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ ഷാഹിം ഷാഹുൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് ആർ.കെ. ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം. അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി.അഫ്സൽ മുബാറക് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി
ബി.വി. ആഷിർ, എസ്.ഡബ്ല്യു.എസ്. പ്രസിഡൻ്റ് വി.പി.ഉസ്മാൻ ,സി.കെ.ജലീൽ, പി.എ.അബ്ദുറഹ്മാൻ, അഡ്വ.ടി.പി.എ. നസീർ, ഷെഫിൻ മുഹമ്മദ്, മൊറയാസ്,
ബവീഷ് ബാൽ,നസിയ ഷമീർ , ജംഗീഷ്, സി.ആയിഷ തുടങ്ങിയവർ സംസാരിച്ചു. അഫ്സൽ മുബാറക് സ്വാഗതവും ഉസ്മാൻ.പി.ചെമ്പ്ര നന്ദിയും പറഞ്ഞു.