Trending

നടുറോഡിൽ യുവാവിൻ്റെ പരാക്രമം; തൂമ്പ കൊണ്ട് അടിയേറ്റ് ഒരാളുടെ കൈ ഒടിഞ്ഞു, താമരശ്ശേരി താലൂക്ക് ആശുപത്രിക്കകത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.



താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിലാണ് സംഭവത്തിൻ്റെ തുടക്കം. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ്  നാട്ടുകാർക്ക് നേരെ പരാക്രമം നടത്തിയത്.
ഇന്നു രാവിലെ ബസ്സിൽ കയറാനായി റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ തൂമ്പ വീശിയതിനെ തുടർന്ന് കുട്ടികൾ  ഭയന്ന് ഓടുകയും ബഹളം വെക്കുകയും ചെയ്തു, ഇതു കണ്ട് ഓടിയെത്തിയ കുട്ടികളുടെ പിതാവായ ചാമപ്പുറായിൽ റഷീദിൻ്റെ തലക്ക് തൂമ്പ കൊണ്ട് അടിക്കാൻ ശ്രമിച്ചു, ഇത് കൈ കൊണ്ട് തടഞ്ഞ അവസരത്തിൽ അടിയേറ്റാണ് റഷീദിൻ്റെ കൈയുടെ എല്ല് ഒടിഞത്.പരാക്രമത്തിനിടയിൽ ആളുകളുടെ പിന്നാലെ ഓടുന്നതിനിടക്ക് റോഡിൽ വീണ് നിഷാദിനും ചെറിയ പരുക്കുകൾ ഏറ്റിരുന്നു.

ഇയാളെ പിന്നീട് കൈ കാലുകൾ കെട്ടിയിട്ട് ബന്ധുക്കളും നാട്ടുകാരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അശുപത്രിക്ക് അകത്ത് വലതവണ ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പോലീസ് എത്തി ആബുലൻസിൽ ഡീ അഡിഷൻ ചികിത്സക്കായി കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി.നിഷാദ് എംഡി എം എ ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്ന ആളാണെന്നും ഏറെക്കാലം വിദേശത്ത് ആയിരുന്നെന്നും, ഏതാനും വർഷം മുമ്പ് നാടൻ വാറ്റ്മദ്യവുമായി കൈയോടെ പിടിക്കപ്പെട്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു.





  








T News

working in the field of advertising and printing

Post a Comment

Previous Post Next Post