Trending

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: സി​നി​മ​യു​ടെ‌‌‌ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യെ തു​ട‌​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ. മുൻ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​​നായി​രു​ന്ന ര​ഞ്ജി​തി​നെ പ​രാ​തി​യു​ട‌െ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ര​ണ്ട് ദി​വ​സം മു​ൻ​പ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട‌​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. നി​ല​വി​ൽ ര​ഞ്ജി​ത് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ ക​സ്റ്റി​ഡി​യി​ലാ​ണ്. ബം​ഗാ​ളി ന​ടി​യു​ടെ സ​മാ​ന​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​ഞ്ജി​തി​ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ഷ്ട​മാ​യ​ത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post