Trending

പി.കെ ഫിറോസിന്റെ രണ്ടാം ഘട്ട പര്യടനം : നാളെ ഓമശ്ശേരിയിലും താമരശ്ശേരിയിലും



കൊടുവള്ളി : യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ രണ്ടാം ഘട്ട പര്യടനം നാളെ രാവിലെ ഓമശ്ശേരി പഞ്ചായത്തിലും വൈകുന്നേരം താമരശ്ശേരി പഞ്ചായത്തിലും പര്യടനം നടത്തും. രാവിലെ ഒൻപത് മണിക്ക് കൊളത്തക്കരയിൽ നിന്നാരംഭിച്ച് നടമ്മൽപൊയിൽ, കൈവേലിമുക്ക് , അമ്പലമുക്ക് , വെണ്ണക്കോട്, ആലുംതറ, അമ്പലക്കണ്ടി, നാഗാളികാവ്, പുത്തൂർ, മേപ്പള്ളി, പുറായിൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വെളിമണ്ണയിൽ സമാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താമരശ്ശേരിയിൽ നിന്നാരംഭിച്ച് പള്ളിപ്പുറം, ചെമ്പ്ര, ആലിമുക്ക്, കതിരോട്, അണ്ടോണ പാലം, അരേറ്റക്കുന്ന്, കരിങ്കമണ്ണ, അമ്പലമുക്ക്, തേക്കുതോട്ടം, വട്ടക്കൊരു, വാപ്പനാംപൊയിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാരാടിയിൽ സമാപിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post