കൊടുവള്ളി : എൽഡിഎഫ് മണ്ഡലം സ്ഥാനാർത്ഥി സലീം മടവൂരിൻ്റെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായി. കിഴക്കോത്ത്, നരിക്കുനി, മടവൂർ പഞ്ചായത്തുകളിൽ ആയിരുന്നു ഒന്നാം ദിവസം പര്യടനം നടത്തിയത്. കിഴക്കോത്ത് പഞ്ചായത്തിലെ വെട്ടുകല്ലുംപുറത്ത് നിന്നാണ് മൂന്ന് ദിവസത്തെ പര്യടനത്തിന് തുടക്കമായിരുന്നു. നാടിന്റെ സമഗ്രമായ പുരോഗതിക്ക് താൻ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് മടവൂർ വോട്ടർമാരുമായി പങ്കുവെച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
രണ്ടാം ദിവസത്തെ പര്യടനം ഓമശ്ശേരി പഞ്ചായത്തിലെ അമ്പലമുക്കിൽ നിന്ന് ആരംഭിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ സമാപിക്കും.
വിവിധ കേന്ദ്രങ്ങളിൽ ഇ അനൂപ്, ഒ പി റഷീദ്, എ പി നസ്തർ, എം എം സലീം,
എന്നിവർ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ വായോളി മുഹമ്മദ്, കെ ബാബു, സി പി നാസർകോയ തങ്ങൾ, ഒ പി ഐ കോയ, വേളാട്ട് മുഹമ്മദ്, രവി ആവിലറ,എൻ കെ സുരേഷ്, കെ വി സുരേന്ദ്രൻ എന്നിവർ സ്ഥാനാർഥിയോടൊപ്പവുണ്ടായിരുന്നു.