Trending

നിയന്ത്രണം വിട്ട ബൈക്ക് കാനയിൽ വീണ് വില്ലേജ് ഓഫീസർ മരിച്ചു

കുന്നംകുളം: കേച്ചേരി ചിറനെല്ലൂരിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കാനയിൽ വീണ് വില്ലേജ് ഓഫീസർ മരിച്ചു. തൃശൂർ കളക്ട്രേറ്റിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്ന കണ്ടശ്ശാംകടവ് പടിയം ചേറക്കുള്ളി വീട്ടിൽ വിജയന്റെ മകൻ വിജിത്ത് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണ സംഭവം. നിലവിൽ ചിറനെല്ലൂരിലെ ഭാര്യവീട്ടിൽ താമസിച്ചുവരികയായിരുന്ന വിജിത്ത്, ജോലി കഴിഞ്ഞ്  ബൈക്കിൽ  മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്തുള്ള റോഡ് സൈഡിലെ കോൺക്രീറ്റ് കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വിജിത്തിനെ ഉടൻതന്നെ 108 ആംബുലൻസിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പുലർച്ചെ 2:52-ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബൈക്ക്  കാനയിലേക്ക് വീണത് എങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post