Trending

ഇഫ്താർ സംഗമം സംഘടിപ്പിച്ചു


വാകയാട് :സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി ഗോൾഡൻ ബോയ്സ് വാകയാട്    ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.  കുന്നുമ്മൽ താഴെ വെച്ച് നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള  നിരവധി പേർ പങ്കെടുത്തു.



വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കിടയിലും മനുഷ്യർ തമ്മിലുള്ള ഐക്യമാണ് ഇത്തരം ഒത്തുചേരലുകൾ ലക്ഷ്യം വെക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത  കുന്നുമ്മൽ ഭാസ്ക്കരൻ,  ഗഫൂർ തൊറക്കിലേരി ,ഇമ്പിച്ച്യാലി എ.ടി.എന്നിവർ പറഞ്ഞു..ഗോൾഡൻ ബോയ്സ് സെക്രട്ടറി ബിബീഷ് സി പി , പ്രസിഡണ്ട് വിപിൻകുമാർ  , നിസാർ  സി. പി , അവിൽ വി , റിയാസ് സി.കെ, ആസിഫ് കരീം കെ പി, വിഷ്ണു സി.കെ, ഹാഷിം എ.ടി.എന്നിവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post