Trending

ലോഡ്ജില്‍ ലഹരി റെയ്ഡ്; വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി;രണ്ട് പേര്‍ അറസ്റ്റില്‍


കല്‍പ്പറ്റ:വില്‍പ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേര്‍ പിടിയില്‍. കല്‍പ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീന്‍ (40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യില്‍ വീട്ടില്‍, അബ്ദുല്‍ അസീസ് (35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. കല്‍പ്പറ്റയിലെ ലക്കി ലോഡ്ജില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്. 1.65 ഗ്രാം എം.ഡി. എം.എ പിടിച്ചെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഇവര്‍ താമസിച്ച ലോഡ്ജിലെ മുറിയില്‍ വില്‍പ്പനക്ക് സൂക്ഷിച്ചതായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ കെ.എം അര്‍ഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

T News

working in the field of advertising and printing

Post a Comment

Previous Post Next Post