Trending

മഞ്ചേശ്വരത്തെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് എസ്ഡിപിഐ സ്ഥാനാർഥി അഷ്‌റഫ് കെ.എം


കാസര്‍കോട്: മഞ്ചേശ്വരത്തെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് എസ്ഡിപിഐ സ്ഥാനാർഥി അഷ്‌റഫ് കെ.എം. അഷ്റഫ് തന്നെയാണ് മീഡിയവണിനോട് ഇക്കാര്യം വ്യക്തമാക്കിയത്. പത്രിക പിൻവലിക്കാനായി അദ്ദേഹം കലക്ട്രേറ്റിലേക്ക് പുറപ്പെട്ടു. പാർട്ടി ഭാരവാഹിത്വവും അഷ്റഫ് രാജിവെച്ചു.

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ എസ്ഡിപിഐ സംസ്ഥാന നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഇന്നലെ  പറഞ്ഞിരുന്നു. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപിയെ സഹായിക്കുന്നതാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം എന്നാണ് പ്രധാന വിമര്‍ശനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post