Trending

ഫ്രഷ് കട്ട്; സംസ്കരണ ശേഷിയിൽ കൂടുതൽ മാലിന്യം സംസ്കരിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി, കോടതി പരാമർശം കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിന് വിരുദ്ധം.

​താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 'ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ്' എന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും മലിനീക രണ നിയന്ത്രണ ബോർഡിന്റെ കർശന നിരീക്ഷണമുണ്ടാകണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
​കോടതിയുടെ നിശിതമായ നിരീക്ഷണങ്ങൾ​പ്ലാന്റിന്റെ പ്രവർത്തനത്തിലെവീഴ്ചകളെക്കുറിച്ച് ഗൗരവകരമായപരാമർശങ്ങളാണ് കോടതി നടത്തിയത്.

ജില്ലയിൽപ്രതിദിനംഉത്പാദിപ്പിക്കപ്പെടുന്ന 70 ടണ്ണോളം മാലിന്യത്തിൽ വെറും 25ടൺമാത്രംസംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിലേക്ക് അമിതമായി മാലിന്യംഎത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
 മലിനീകരണ നിയന്ത്രണ ബോർഡിന്റെ (PCB) നിബന്ധനകൾ ലംഘിച്ചും കൃത്യമായ ലൈസൻസ് ഇല്ലാതെയുംപ്ലാന്റ്പ്രവർത്തിക്കുന്നുവെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവെച്ചു.
​ പ്ലാന്റിലെ മാലിന്യങ്ങൾ ഇരു തുള്ളി പുഴയിലേക്ക് ഒഴുക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി കർശനമായി നിർദേശിച്ചു. മലിനജലം പുഴയിലേക്കോ സമീപത്തെ തോട്ടിലേക്കോ ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിന്റെഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

​കഴിഞ്ഞ കുറേക്കാലമായി പ്ലാന്റിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധവും പരിസ്ഥിതി പ്രശ്നങ്ങളും കാരണം പൊറുതിമുട്ടിയ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഐക്യദാർഢ്യത്തോടെയുള്ള സമരത്തിനുള്ള അംഗീകാരമാണ് ഈ വിധി. പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടുന്നത് ജില്ലയിലെ മൊത്തത്തിലുള്ള കോഴി മാലിന്യ സംസ്കരണത്തെ ബാധിക്കുമെന്നതിനാൽ കർശന നിയന്ത്രണത്തോടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും കോടതി നിർദ്ദേശിച്ചു. കർശന നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകിയെങ്കിലും  ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

പ്ലാന്റിലെ ദുർഗന്ധം വായു മലിനീകരണ പരിധിക്ക് മുകളിലാണോ എന്ന് പരിശോധിക്കാൻ ശാസ്ത്രീയമായ 'ഓൾഫാക്റ്റോമീറ്റർ' സംവിധാനം ഏർപ്പെടുത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി.
​തുറന്ന വാഹനങ്ങളിൽ മാലിന്യം കൊണ്ടുപോകുന്നത് നിരോധിച്ചു. ഇനി മുതൽ റഫ്രിജറേറ്റഡ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
​ഫ്രഷ് കട്ടിലെ  അമിതഭാരം കുറയ്ക്കാനായി ദിവസേന 6.5 ടൺ മാലിന്യം മലപ്പുറത്തെ പ്ലാന്റുകളിലേക്ക് മാറ്റാൻ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടറോടും DLFMC യോടും കോടതി നിർദേശിച്ചു.
​ ജില്ലയിലെ മുഴുവൻ മാലിന്യവും സംസ്കരിക്കാൻ പുതിയ പ്ലാന്റുകൾ തുടങ്ങുന്നതിനെക്കുറിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തണം.
​മലിനീകരണം തടയാനായി പ്ലാന്റിൽ പുതിയ ഇ.ടി.പി (ETP), ബയോ-ഫിൽറ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കമ്പനി കോടതിയിൽ പറഞ്ഞു. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് കോടതി PCB യോട്‌ നിർദേശിച്ചു.
പരിസ്ഥിതിയെയും ജനജീവിതത്തെയും ബാധിക്കുന്ന തരത്തിലുള്ള ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന കോടതിയുടെ കർശന നിലപാട് കമ്പനിക്കുള്ള ശക്തമായ താക്കീതാണ്.

സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു, സമരസമിതി അംഗം ഷീജ എന്നിവർ നൽകിയ ഹരജി ഉൾപ്പെടെ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് നാഗരേഷ് ഇന്ന് വിധി പറഞ്ഞത്. ഹരജിക്കാർക്ക് വേണ്ടി അഡ്വക്കറ്റ് നിർമ്മൽ ഹാജരായി..

#Fresh?Cut.



T News

working in the field of advertising and printing

Post a Comment

Previous Post Next Post