Trending

അമ്മായി അമ്മയെ മരുമകൾ ക്രൂരമായി മർദ്ദിച്ചു, ഫോണുകൊണ്ട് അടിയേറ്റ് തലക്ക് ആഴത്തിൽ മുറിവ്.


താമരശ്ശേരി: കട്ടിപ്പാറ  ചമൽ കൊളമലയിലാണ് സംഭവം. അമ്മായി അമ്മയും, മരുമകളും തമ്മിലുള്ള തർക്കത്തിനിടയിലാണ് ചമൽ കൊളമല സ്വദേശി മാധവിക്ക് ഫോണുകൊണ്ട് അടിയേറ്റ്    ആഴത്തിൽ മുറിവേറ്റത്.വീട്ടിൽ ഇവർ തമ്മിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മകൻ തന്നെയാണ് അമ്മയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പ്രാഥമിക ചികിത്സക്ക് ശേഷം മാധവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post