താമരശ്ശേരി:പരപ്പൻപൊയിൽ കതിരോട് ആശ്രയം ചാരിറ്റബിൾ സൊസൈറ്റി നിർധനരായ രോഗികളെയും കിടപ്പുരോഗികളെയും സഹായിക്കുന്നതിനു വേണ്ടിയുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച കതിരോട്ടിൽ കെ ദാമോധരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയും കതിരോട്ടിൽ ജാനകി സ്മാരക റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയും ആശ്രയം ചാരിറ്റബിൾ സൊസൈറ്റി മൂന്നു ദിവസങ്ങളിലായി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തിയ അഖിലേന്ത്യ വോളിബാൾ മത്സരത്തില്‍ കേരള പോലീസ് ടീമിനെ പരാജയപ്പെടുത്തി കെ എസ് ഇ ബി തിരുവനന്തപുരം ടീം വിജയികളായി. സ്വാഗതസംഘം ചെയർമാൻ എ. സി ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ഒ കെ രാജൻ ഒ.പി. പ്രജീഷ്, ഒ. പി പ്രസാദ്, ശ്രീജേഷ് കതിരോട്, പാലക്കല്‍ റഷീദ്, സഫീര്‍ കാരാടി, കെ.സി.താഹിര്‍, ഫവാസ് ഓടക്കുന്ന്, പി.സി. അബ്ദുല്‍ അസീസ്, പി.കെ.അച്യുതാനന്ദന്‍, എം.കെ. അനില്‍ കുമാര്‍, കെ.സി.ഷാജഹാന്‍, ഒ.പി.ബാബു. പൊയില്‍ ബിനു എന്നിവര്‍ സംസാരിച്ചു. ഒ.പി.സുരേഷ് നന്ദിയും പറഞ്ഞു
കേരള പോലീസ് ടീമിനെ പരാജയപ്പെടുത്തി കെ എസ് ഇ ബി തിരുവനന്തപുരം ടീം വിജയികളായി.
byT News
•
0