താമരശ്ശേരി:
ചമൽ സ്വദേശിയായ യുവതിയെയും കുടുംബത്തെയും, പ്രത്യേകിച്ച് പ്രായപൂർത്തിയായ പെൺകുട്ടിയെയും അപകീർത്തിപ്പെടുത്താനു തേജോവധം ചെയ്യാനും, മാനഹാനി വരുത്താന്നും ഉദ്യേശിച്ച് അസത്യവും നിന്ദ്യവുമായ ആരോപണങ്ങൾ ഉൾപ്പെടുത്തി പോസ്റ്ററുകൾ അച്ചടിച്ച് ചമൽ അങ്ങാടിയിലും, പരിസര പ്രദേശങ്ങളിലും പതിപ്പിച്ച സംഭവത്തിൽ പ്രതിൾക്കെതിരെ പോലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കട്ടിപ്പാറ ഓട്ടോ സ്റ്റാൻഡിലെ കെ.പി.ആർ ഓട്ടോറിക്ഷ ഉടമ കെ.പി.ആർ പ്രകാശൻ,കട്ടിപ്പാറ ടൗണിലെ പഴയ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ബേക്കറി വ്യാപാരി നാസർ എന്നിവരെ പ്രതിയാക്കിയാണ് താമരശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.