Trending

വെഴുപ്പൂർ എ.എൽ.പി സ്കൂളിൽ 'പഠനോത്സവവും മൊഴിക്കിലുക്കം പുസ്തക പ്രകാശനവും നടത്തി .


​ താമരശ്ശേരി: വെഴുപ്പൂർ എ.എൽ.പി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

 പഠനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'മൊഴിക്കിലുക്കം' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നത്ത് പാലക്കാട്ട്പറമ്പിൽ നിർവ്വഹിച്ചു.
​കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കയ്യെഴുത്ത് പുസ്തകം തയ്യാറാക്കിയത്. ചടങ്ങിൽ ഡെല്ല ടീച്ചർ, ഹർഷ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനപ്രവർത്തനങ്ങളുടെ പ്രദർശനവും പഠനോത്സവത്തിന് മാറ്റുകൂട്ടി
T News

working in the field of advertising and printing

Post a Comment

Previous Post Next Post