തിരുവമ്പാടി: ആനക്കാംപൊയിലിൽ ഇന്നു രാവലെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.
ഓട്ടോഡ്രവറായ പുത്തൻ പുരയിൽ ഷിജു ,
ഭാര്യ ബിൻസി എന്നിവർ മരണപ്പെട്ടത് .
ആനക്കാംപൊയിലിൽനിന്നും തിരുവമ്പാടിയിലേക്ക് പോവുന്ന സമയത്ത് മാനേജർ കയറ്റം എന്നസ്ഥലത്ത് വെച്ച് ഓട്ടോറിക്ഷ നിയത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.
പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്ള്ള വിട്ടു നൽകും.