താമരശ്ശേരി: താമരശ്ശേരി ചുങ്കം -മുക്കം റോഡിൽ ചുങ്കം ജംഗ്ഷനോട് ചേർന്ന ഭാഗത്താണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറുവാഹനങ്ങളിൽ എത്തിച്ച കോഴി അറവുമാലിന്യം മാറ്റി കയറ്റുന്നത്. പഴകിയ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാർ പോലീസിനേയും, പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചു.
ഉടൻ തന്നെ തമരശ്ശേരി പോലീസും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ സിയാലിയും, വാർഡ് മെമ്പർ ഷീജ ദിലീപ് എന്നിവരും സ്ഥലത്തെത്തി. വാഹന ഉടമകൾക്കും, സൗകര്യം ചെയ്തു കൊടുത്തവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.