പരപ്പൻ പൊയിൽ: ഏതൻസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ നിലവിലെ ജേതാക്കളായ Zetash ടീം വീണ്ടും ജേതാക്കളായി.ലീഗ് റൗണ്ടിൽ അജയ്യരായി മുന്നേറിയ കാരാട്ട് ബ്രദേഴ്സിനെ ഫൈനലിൽ കീഴടക്കിയാണ് സെറ്റാഷ് ടീം കിരീടം നിലനിർത്തിയത്.ഫൈനലിൽ അർദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ജിതിൻ(ചിഞ്ചൂ ട്ടൻ)സെറ്റാഷിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.കാരാട്ട് ബ്രദേർസിന്റെ മനാഫ് കാരാട്ട് ലീഗിലെ Most Valuable Player ആയി.എം ടി അയൂബ് ഖാൻ,എ സി ഗഫൂർ,അബ്ദുൽ ഹഖ്,സുഹൈൽ പി കെ,ഷഫീഖ് പേപ്പു,സഹൽ പി കെ എസ് ,താഹിർ കെ സി,റാസി,ഉനൈസ് ,ഫവാസ് ,ബഷീർ പത്താൻ,ജംഷീർ എടവലം,,നസ്രു കുടുക്കിൽ,ഹാരിസ് ,ഹരീഷ് കണാരൻ,ഷമ്മാസ് കാരാട്ട് ,മിഹാദ്,റയീസ് തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കാളികളായി.
ഈ മാസം 17,18,19 തിയ്യതികളിലായി ഓടക്കുന്ന് ഏതൻസ് മിനി സ്റ്റേഡിയത്തിൽ വച്ച് രാത്രി ഫ്ളഡ് ലൈറ്റിൽ ഏതൻസ് പ്രീമിയർ ലീഗ്,ജൂനിയർ ലീഗ് തുടങ്ങിയവ നടക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.ചടങ്ങിൽ പി സി അസ്‌ലം സ്വാഗതവും റോഷൻ ബൈഗ് നന്ദിയും പറഞ്ഞു.