Trending

കോഴിക്കോട് പതിനാറുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: മൂഴിക്കലിൽ  പതിനാറുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. ഇന്നു പുലർച്ചെ 5. 30 ഓടു കൂടിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാവുന്നത്. 

മൂഴിക്കൽ പൂതംകുഴിയിൽ ഹംസ - സഫിയ എന്നിവരുടെ വീട്ടിൽ താമസിക്കുന്ന റംസീനയുടെ മകൾ  നസ്രിന യാണ് കൊല്ലപ്പെട്ടത്.ഇവരുടെ ബന്ധുതന്നെയായിട്ടുള്ള അദിനാൻ (20) ആണ് കൊലപ്പെടുത്തിയത്.സഫിയയുടെ മൂത്ത മകൾ ഹസീനയുടെ മകനാണ് അദിനാൻ.

മറ്റൊരു മുറിയിൽ അതിനാനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.അദിനാൻ മുമ്പ് ഈ വീട്ടിൽ താമസിച്ചിരുന്നെങ്കിലും സ്വഭാവദൂഷ്യം കാരണം പറഞ്ഞു വിടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പുലർച്ചയോടെ കള്ളതാക്കോൽ ഉപയോഗിച്ചാണ് യുവാവ് വീടിനകത്ത് പ്രവേശിച്ചതെന്നാണ് നിഗമനം. മെഡിക്കൽ കോളേജ് എ സി പി യുടെ നേത്യത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി വരികയാണ്. updating...
 

T News

working in the field of advertising and printing

Post a Comment

Previous Post Next Post