Trending

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഭീഷണിയായി അഡെനോ വൈറസ്; ജാഗ്രത വേണമെന്ന് ഐ.സി.എം.ആർ മുന്നറിയിപ്പ്.

ന്യൂഡൽഹി: രാജ്യത്തെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കഠിനമായ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന വൈറസുകളിൽ 'അഡെനോ വൈറസ്-എഫ്' (Human Adenovirus-F) അതിവേഗം പടരുന്നതായി ഗവേഷകർ. കൊൽക്കത്തയിലെ ഐ.സി.എം.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ബാക്ടീരിയൽ ഇൻഫെക്ഷൻസിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളിലാണ് അഡെനോ വൈറസ്-എഫ് ബാധിക്കാൻ കൂടുതൽ സാധ്യതയെന്ന് പഠനം പറയുന്നു. ഇതിൽ തന്നെ 6-12 മാസം പ്രായമുള്ളവരാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ഈ പ്രായത്തിൽ കുട്ടികളുടെ പ്രതിരോധ സംവിധാനം പൂർണ്ണമായി വികസിച്ച് വരാത്തതാണ് അണുബാധ വേഗത്തിൽ ബാധിക്കാൻ കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്തയിലെ ആശുപത്രികളിൽ ചികിത്സ തേടിയ 1,283 കുട്ടികളുടെ മലം പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റോട്ടാവൈറസ് 23.46% (ഏറ്റവും കൂടുതൽ), അഡെനോ വൈറസ്-എഫ് (HAdV-F): 10.68%, നോറോവൈറസ് (Norovirus): 9.12% എന്നിങ്ങനെയാണ് പ്രധാന കണ്ടെത്തലുകൾ
T News

working in the field of advertising and printing

Post a Comment

Previous Post Next Post