താമരശ്ശേരി: കൂടത്തായിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്കേറ്റു.കൂടത്തായി കരിങ്ങാംപൊയിൽ സുബൈദ (56), നസീമ (34), ഫാത്തിമ ഫൈഹ (8), ഫാത്തിമ ഫെല്ല (4) എന്നിവർക്കാണ് പരുക്കേറ്റ്.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിൽ നിന്നും തിരിക്കുന്ന അവസരത്തിൽ മുക്കം ഭാഗത്തു നിന്നും വരികയായിരുന്ന മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.