താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് 5 പേർക്ക് പരുക്കേറ്റു. അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജു ( 57), അംബിക (55), ശ്രീഷ്മ (27), അഖിൽ (32), നിഹാര (8 മാസം). അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോക്ക് മുന്നിലാണ് കാട്ടുപന്നി ചാടിയത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടുപന്നിയിടിച്ചു, ഓട്ടോറിക്ഷ മറിഞ്ഞ് 5 പേർക്ക് പരുക്ക്.
byT News
•
0