താമരശ്ശേരി : കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ പ്രചരണത്തിനായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാക്കൾ കട്ടിപ്പാറയിലെത്തി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ്, ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ എന്നിവരാണ് കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനത്തിനിടെ പി.കെ ഫിറോസിനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.