പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച് വായു മലിനീകരണം സൃഷ്ടിച്ച ഓട്ടോഗ്യാരേജ് ഉടമക്ക് 5000 രൂപ പിഴ.
byT News•
0
താമരശ്ശേരി: കാരാടിയിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ച് 24 മണിക്കൂറിലധികം പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയ ഓട്ടോഗ്യാരേജിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് 5000 രൂപ പിഴ ചുമത്തി. ശ്രുതി ഓട്ടോ ഗ്യാരേജിനാണ് പിഴ ചുമത്തിയത്.