താമരശ്ശേരി:
അടിവാരം നാലാം വളവ് റോഡിൽ കമ്പിവേരുമ്മലിന് സമീപം കടമുറിയിൽ അനധികൃതമായി വിൽപ്പനക്ക് വെച്ച പടക്കങ്ങൾ പോലീസ് പിടികൂടി. കടയുടമ കാക്കവയൽ ആശാരിപറമ്പിൽ രഞ്ജിത് (37) നെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളുടെ പേരിൽ സ്ഫോടകവസ്തു ആക്ട് പ്രകാരം കേസെടുത്തു.