Trending

ഓമശ്ശേരി ആക്രി കടയിൽ തീപിടുത്തം.

ഓമശ്ശേരി: ഓമശ്ശേരിയിൽ ആക്രി കടയിൽ തീപിടിത്തം. താഴെ ഓമശ്ശേരി- താമരശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന ആക്രി കടക്കാണ് തീപിടിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് തീ ആളി പടർന്നത്. ഇവിടെ കൂട്ടിയിട്ട സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. 


ഗഫൂർ അപ്പക്കാട്ടിൽ എന്നയാളുടെ കടക്കാണ് തീപിടിച്ചത്. സമീപത്തെ രണ്ടു തെങ്ങും കത്തിക്കരിഞ്ഞു. മുക്കം, നരിക്കുനി, മാവൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയും   നാട്ടുകാരും ചേർന്ന് തീയണച്ചു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post