താമരശ്ശേരി: അമ്പായത്തോട് ഗ്രൗണ്ടിനുത്തുള്ള പഞ്ചർ കടക്ക് മുന്നിൽ വെച്ച് ഇരുമ്പ് പൈപ്പ് കൊണ്ടും, ഹെൽമെറ്റുകൊണ്ടും യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.നിരവധി കേസുകളിൽ പ്രതിയായ അമ്പായത്തോട് അമ്പലക്കുന്നുമ്മൽ ഷഹനാദിനാണ് മർദ്ദനമറ്റത്. ബൈക്ക് അടിച്ചു തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.ഷഹനാദ് കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അമ്പായത്തോട് സ്വദേശികളായ ജാനിഷ്, ജംഷീർ, വെളിമണ്ണ സ്വദേശി ബബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.