കൊടുവള്ളി:
കോഴിക്കോട് കൊല്ലഗൽ ദേശീയപാത ( 766) ൽ കൊടുവള്ളിക്ക് സമീപം വെണ്ണക്കാട് റോഡിൽ ലോറി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. രാത്രി 9.30 ഓടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തു നിന്നും ചെരുപ്പ് നിർമ്മാണത്തിൻ്റെ വേസ്റ്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയിലും, ബുള്ളറ്റിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ജീവനക്കാരയ ഉത്തരാഖണ്ഡ് സ്വദേശികളായ മുഹമ്മദ് ആബിദ്, ബാബ, എന്നിവർക്കും, ബുള്ളറ്റ് യാത്രികനായ ഫറൂക് സ്വദേശി കിരൺ എന്നിവർക്കും പരുക്കേറ്റു.ലോറി പരുക്കേറ്റവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയ പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.