താമരശ്ശേരിയിൽ രാത്രി 8.30 ഓടെയായിരുന്നു സംഭവം.കർണാടകയിലെ മാണ്ഡ്യയിൽ നിന്നും കേരളത്തിൽ വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്ന 45 ഓളം പേരടങ്ങുന്ന സംഘമായിരുന്നു കർണാടക ടൂറിസ്റ്റ് ബസ്സിൽ ഉണ്ടായിരുന്നത്.
ബസ്സ് താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം എത്തിയപ്പോഴാണ് ഡ്രൈവർ പാട്ടിനൊപ്പം, ലേസർ ലൈറ്റും ഫോഗ് മെഷീൻ ഓണാക്കിയത്.ഉടൻ ബസ്സിലാകെ പുക ഉയർന്നു, ഇതോടെ ബസ്സിനടിയിൽ തീപിടിച്ചതാണ് എന്ന് കരുതി യാത്രക്കാരിൽ ചിലർ ഗ്ലാസ് നീക്കി പുറത്തേക്ക് ചാടാൻ ഒരുങ്ങി, കൈയും, തലയുമെല്ലാം വെളിയിലേക്കായിരുന്നു. ബഹളം കേട്ട് ഡ്രൈവർ ഉടൻ ബസ്സ് നിർത്തി, അതോടെ യാത്രക്കാരെല്ലാം പുറത്തിറങ്ങി, സംഭവം എന്തെന്നറിയാതെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി. കാര്യങ്ങൾ അറിഞ്ഞപ്പോൾ നാട്ടുകാരിലും ചിരി പടർത്തി.പിന്നീട് നാട്ടുകാരും
ബസ്സിലെ ഡ്രൈവറും, സഹായിയും ഏറെ പ്രയാസപ്പെട്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് യാത്രക്കാർ ബസ്സിൽ തിരികെ കയറിയത്.