Trending

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം സ്ഥിരം അപകട കേന്ദ്രമായി മാറുന്നു.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ മുൻവശവും, സമീപ സ്ഥലങ്ങളും സ്ഥിരം അപകട കേന്ദ്രമായി മാറുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം മാത്രം 4 അപകടങ്ങളാണ് നടന്നത്, ഇന്ന് നടന്ന അപകടത്തിൽ ഒരു ജീവനും നഷ്ടപ്പെടു.

റോഡിൻ്റെ ഇരുവശങ്ങളും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും, അനധികൃത തെരുവുകച്ചവടവും, ആശുപത്രിക്ക് മുൻവശത്ത് സീബ്ര ക്രോസിനോട് ചേർന്ന് ബസ്സ് സ്റ്റോപ്പും, അപകടത്തിൻ്റെ തോത് കൂടുന്നു.

അനധികൃത തെരുവ് കച്ചവടക്കർക്ക് എതിരെ പോലീസ് നേരത്തെ നടപടി ആരംഭിച്ചിരുന്നെങ്കിലും ചില രാഷ്ടീയ പാർട്ടി നേതാക്കളുടെ സമ്മർദ്ദം മൂലം പിന്നീട് നടപടി ഉപേക്ഷിക്കുകയായിരുന്നു. റോഡിൻ്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത കാരണം ആളുകൾക്ക് നടന്നു പോകാൻ തന്നെ ഏറെ പ്രയാസമാണ്, അതിനിടെ ചിലർ ഫുട്പാപാത്തിലും വാഹനങ്ങൾ നിർത്തി സ്ഥലം വിടാറുണ്ട്. ആശുപത്രിയുടെ മുന്നിൽ ബസ് സ്റ്റോപ്പ് കാരണം ആശുപത്രിയിൽ നിന്നും ഇറങ്ങുന്ന പ്രായമായവർ അടക്കം ബസ്സിൽ ഓടിക്കയറാൻ റോഡിൻ്റെ ഇരുഭാഗത്തേക്കും ശ്രദ്ധിക്കാതെ മുറിച്ചു കടക്കുന്നത് അപകടങ്ങൾക്ക് കാരണമാവാറുണ്ട്. ഈ ബസ് സ്റ്റോപ്പ് സിതാര ബിൽഡിംങ്ങ് ഭാഗത്തേക്ക് മാറ്റിയാൽ ഇത്തരം അപകടങ്ങൾ കുറക്കാൻ സാധിക്കും. കൂടാതെ സീബ്ര ലൈൻ മുറിച്ചുകടക്കുന്നവർക്ക് ഒരു പരിഗണനയും നൽകാതെ വാഹനങ്ങൾ മുന്നോട്ട് എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post