Trending

ഫ്രഷ്കട്ട് വിരുദ്ധ സമരം - പോലീസ് വേട്ടയിൽ എസ്ഡിപിഐ പ്രതിഷേധം



കൊടുവള്ളി:   ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനാധിപത്യ രീതിയിൽ നടത്തിയ സമരത്തെ നേരിടുന്നതിൽ പോലീസ് തുടർന്ന് വരുന്ന അടിച്ചമർത്തൽ നടപടികൾ ഗൗരവകരമാണെന്നും ഇത് ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്നും എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. 
പ്രദേശത്തെ നിരവധിയാളുകൾക്കെതിരെ പോലീസ് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തതും, രാത്രികാലങ്ങളിൽ വീടുകളിൽ പരിശോധനയും ഭീഷണിപ്പെടുത്തലും നടത്തുന്നതും യുവാക്കളെ അറസ്റ്റ് ചെയ്തതുമുൾപ്പെടെയുള്ള സംഭവങ്ങൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജനകീയ സമരത്തെ അടിച്ചമർത്താനുള്ള ഇത്തരം പോലീസ് വേട്ടകൾ പ്രതിഷേധാർഹമാണ്. 
ഇതിനിടെ മാധ്യമങ്ങൾ പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം ഡിഐജി യതീഷ് ചന്ദ്ര ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കമ്പനി ഉടമകളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതായി വിലയിരുത്തിയ യോഗം സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. പോലീസ് അതിക്രമങ്ങളിൽ ഹൈക്കോടതി മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക , സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, അതിക്രമത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, കമ്പനിയുടെ പ്രവർത്തനം  നിർത്തിവെച്ച് സമഗ്ര പരിശോധന നടത്തുക, പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു . ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ച് സമരത്തെ അടിച്ചമർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും, വിഷയത്തിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ പുന സംഘടിപ്പിക്കുമെന്നും  യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് ടി.പി.യുസുഫ് യോഗത്തിൽ അധ്യക്ഷനായി. ഇപിഎ റസാഖ്‌ , ആബിദ് പാലക്കുറ്റി , വി.എം.നാസർ ,സി ദ്ധീഖ്‌ ഈർപ്പോണ, സി.ടി. റഹീം ഫാസിൽ ചമൽ,റസാഖ്‌ മാസ്റ്റർ കൊന്തളത്ത് തുടങ്ങിയവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post