Trending

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ


വയനാട്:തൊണ്ടർനാട് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ താൽകാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, മരുത്തോങ്കര, മുപ്പറ്റ കുഴിയിൽ വീട്ടിൽ, എം. ഫൈസലി(34)നെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലിസ് വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post