Trending

ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം മൂന്നു പേർ മരണപ്പെട്ടു.



ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം. മൂന്നു പേർ മരണപ്പെട്ടു.

കോഴിക്കോട്, ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരണപ്പെട്ടത്.


   കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. 

ബംഗളൂരുവിലെ ബിഇഎംഎല്ലിലാണ് മുഹമ്മദ് അസീര്‍ ജോലി ചെയ്യുന്നത്. നാട്ടില്‍ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. അസീര്‍ തന്റെ സഹോദരിയോയും കുടുംബത്തേയും കൂട്ടിയാണ് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകട സ്ഥലത്ത് തന്നെ അയിഷ നൂരിയും നോഹയും മരണപ്പെട്ടിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തെടുത്ത ശേഷം മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിലുണ്ടായിരുന്ന ഒമ്പത് വയസ്സുകാരന്‍ നിഹാലിനെ ഗുരുതര പരിക്കുകളോടെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post