Trending

കണ്ണൂരിൽ രേഖകളില്ലാത്ത 2.65 കോടി രൂപ പിടികൂടി



കണ്ണൂർ: കണ്ണൂരിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പരിശോധനയിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധം കാറിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത്രയും വലിയ തുക എവിടെ നിന്ന് കൊണ്ടുവന്നു എന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post