താമരശ്ശേരി : യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസ് താമരശ്ശേരി പഞ്ചായത്തിൽ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി. വൈകുന്നേരം മൂന്ന് മണിക്ക് താമരശ്ശേരിയിലെത്തിയ സ്ഥാനാർത്ഥിയെ വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, സൈനുൽ ആബിദീൻ തങ്ങൾ, കെ.പി മുഹമ്മദൻസ്, പി.ഗിരീഷ് കുമാർ, എം.സി നാസിമുദ്ധീൻ, ടി.ആർ ഓമനക്കുട്ടൻ, പി.ടി ബാപ്പു, കെ.വി മുഹമ്മദ്, അഷ്റഫ് തങ്ങൾ, പി.എസ് മുഹമ്മദലി, നവാസ് ഈർപ്പോണ, കെ.എം അഷ്റഫ് മാസ്റ്റർ, പി.പി ഹാഫിസ് റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നീ കരിച്ചു. താമരശ്ശേരിയിലെ സ്വീകരണ സംഗമത്തിൽ അഡ്വ. ജോസഫ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ബഷീർ താമരശ്ശേരി സ്വാഗതം പറഞ്ഞു. തുടർന്ന് പള്ളിപ്പുറം, ചെമ്പ്ര, ആലിമുക്ക്, കതിരോട്, അണ്ടോണ പാലം, അരേറ്റക്കുന്ന്, കരിങ്കമണ്ണ, അമ്പലമുക്ക്, തേക്കുതോട്ടം, വട്ടക്കൊരു, വാപ്പനാംപൊയിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാരാടിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.മൊയ്തീൻ കോയ, കെ.ടി രിഫായത്ത്, എം.ടി അയ്യൂബ് ഖാൻ, അസ്ഹറുദ്ധീൻ മാസ്റ്റർ, റാഷിദ് സബാൻ, ജ്യോതി ഗംഗാധരൻ, അബൂബക്കർ കൊടശ്ശേരി, എ.പി ഷരീഫ്, ഇ.കെ ഫജാസ് തുടങ്ങിയവർ പ്രസംഗിച്ചു.
പി.കെ ഫിറോസ് നാളെ ( വ്യാഴം ) കട്ടിപ്പാറയിലും കിഴക്കോത്തും
കൊടുവള്ളി : യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസ് നാളെ കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകളിൽ രണ്ടാംഘട്ട പര്യടനം നടത്തും. രാവിലെ ഒൻപത് മണിക്ക് കട്ടിപ്പാറ പഞ്ചായത്തിലെ അറമുക്കിൽ നിന്നാരംഭിച്ച് പൂവൻമല, ആറ്റുസ്ഥലം, കയ്യൊടിയൻപാറ, ആര്യംകുളം, വെട്ടിഒഴിഞ്ഞതോട്ടം സ്കൂൾ, കരിഞ്ചോല, കോറി കട്ടിപ്പാറ, ചെമ്പുങ്കര, അമരാട്, താഴ്‌വാരം, കേളൻമൂല, ചുണ്ടംകുഴി, വെണ്ടേകുംചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചയോടെ വേനക്കാവിൽ സമാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കിഴക്കോത്ത് പഞ്ചായത്തിലെ ഈസ്റ്റ് കിഴക്കോത്ത് നിന്നാരംഭിച്ച് കച്ചേരിമുക്ക്, പരപ്പാറ, പന്നൂർ, ചെറ്റക്കടവ്, പുതിയോട്, കത്തറമ്മൽ, കാരക്കാട്, ആവിലോറ
എളേറ്റിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം എളേറ്റിൽ വട്ടോളിയിൽ സമാപിക്കും.