Trending

എൽഡിഎഫ് സ്ഥാനാർത്ഥി പര്യടനം; ആവേശകരമായ സ്വീകരണങ്ങൾ


കൊടുവള്ളി: കടുത്ത ചൂടിനെ അവഗണിച്ചും വന്നുചേർന്നവർ നൽകിയ "ചൂടുള്ള' സ്വീകരണങ്ങളേറ്റ് വാങ്ങി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സലീം മടവൂരിന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. 
രണ്ടാം ദിവസം ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.
 ഓമശ്ശേരി പഞ്ചായത്തിലെ അമ്പലമുക്കിൽ നിന്ന് ആരംഭിച്ചജാഥക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്.   കൈവേലി മുക്ക്, നടമ്മൽപൊയിൽ, പുത്തൂർ,  ഓമശ്ശേരി ടൗൺ, മങ്ങാട് വെളിമണ്ണ, കാട്ടുമുണ്ട, അയ്യാട്ട് തുരുത്തി,  ചുടലമുക്ക് എന്നിവിടങ്ങളിലെയും  കേന്ദ്രങ്ങളിൽ നിരവധി പേരാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. 

 ചെമ്പ്രയിൽ നിന്നാണ് താമരശ്ശേരി പഞ്ചായത്തിലെ സ്വീകരണം ആരംഭിച്ചത്. വെഴുപ്പൂര്,  അമ്പായത്തോട് മിച്ചഭൂമി, തച്ചംപൊയിൽ എന്നിവിടങ്ങളിൽ വർണാഭമായ സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നൽകിയത്. 

 വൈകിട്ട് പൊയിലിൽ ആയിരുന്നു കട്ടിപ്പാറ പഞ്ചായത്തിലെ ആദ്യ സ്വീകരണം.  ക്വാറി, ചെമ്പുംകര, വെണ്ടേക്കുംചാൽ, വേലക്കാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രണ്ടാം ദിനത്തിലെ പര്യടനം പൂലോട് സമാപിച്ചു. 

വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ജുനൈദ് കൈപാണി, അനൂപ് കക്കോടി, ഒ പി റഷീദ്, എ പി നസ്തർ, എം എം സലീം, പി ടി സിഗഫൂർ തുടങ്ങിയവർ സംസാരിച് സംസാരിച്ചു. 
എൽഡിഎഫ്  നേതാകളായ വായോളി മുഹമ്മദ്, കെ ബാബു, സി പി നാസർകോയ തങ്ങൾ, ഒ പി ഐ കോയ, വേളാട്ട് മുഹമ്മദ്,എൻ കെ സുരേഷ്, പി കെ ഇ ചന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

അവസാന ദിനമായ വ്യാഴാഴ്ച കൊടുവള്ളിയിലെ വിവിധ കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തുക. രാവിലെ 8. 30ന് കരുഞ്ഞിയിൽ നിന്ന് ആരംഭിച്ച് പൊയിലങ്ങാടിയിൽ സമാപിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post