കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. സ്‌പൈസി ഹോട്ടലുടമ സക്കീര്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരനായ മലപ്പുറം സ്വദേശി ഇര്‍ഷാദ് പിടിയിലായി.
ഇന്ന് വൈകീട്ട് 4.30ഓടെയാണ് സംഭവം നടക്കുന്നത്. സക്കീര്‍ ഹുസൈന്റെ കടയ്ക്കലിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ഇര്‍ഷാദ്. ശമ്പള പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഇയാള്‍ ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഹോട്ടലുടമയും ജീവനക്കാരനും തമ്മില്‍ വീണ്ടും ശമ്പളത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ താമസിക്കുന്നയിടത്തേക്ക് ഇര്‍ഷാദ് ആയുധവുമായി എത്തുകയും കുത്തുകയുമായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ സക്കീര്‍ ഹുസൈനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മണ്ണന്തലയില്‍ നിന്നാണ് ഇര്‍ഷാദിനെ പൊലീസ് പിടികൂടിയത്.