Trending

ഓട്ടോ ഗ്യാരേജിലെ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് തീ കൊളുത്തി, അന്തരീക്ഷ മലിനീകരണം മൂലം പൊറുതിമുട്ടി സമീപവാസികൾ.


താമരശ്ശേരി: താമരശ്ശേരി LlC ഓഫീസിന് പിന്നിൽ പ്രവർത്തിക്കുന്ന ശ്രുതി ഓട്ടോഗ്യാരേജിലെ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഇന്നലെ ഉച്ചയോടെ സമീപത്തെ പറമ്പിൽ കൂട്ടിയിട്ട് തീ കൊളുത്തിയത്.24 മണിക്കൂർ പിന്നിടുമ്പോഴും തീയണണ യാതെ വായു മലിനീകരണം കാരണം നാട്ടുകാർ പൊരുതിമുട്ടി. പലർക്കും രാത്രിയിൽ ശ്വാസം മുട്ടും, തലവേദനയും കാരണം ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് വാർഡ് മെമ്പർ ആസാദ് പറഞ്ഞു. സ്ഥലത്തെത്തിയ വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് ഓട്ടോഗ്യാരേജ് നടത്തിപ്പുകാരനെ വിളിച്ചു വരുത്തി വെള്ളം പമ്പുചെയ്താണ് തീ പൂർണമായും അണച്ചത്.സ്ഥാപന ഉടമക്കെതിരെ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post